Wednesday, October 16, 2013


.ടി.പ്രോജക്ട്
ലഹരിയുടെ സ്വാധീനം
വിദ്യാലയങ്ങളിലും സമൂഹത്തിലും
(ഒരു അന്വേഷണാത്മക പഠനം)
 
ആമുഖം

മനുഷ്യ ജീവിതത്തിന്റെ ഗതി നിയന്ത്രിക്കുന്നതില്‍ ലഹരിയ്ക്ക് വലിയൊരു പങ്കുണ്ട്. വിജയത്തിന്റെ ലഹരി പുതിയതും നവീനവുമായ ലോകത്തിനു വേണ്ടി മനുഷ്യമനസ്സിനെ പ്രചോദിപ്പിക്കുമ്പോള്‍ അപകടവും അനാശാസ്യവുമായ പ്രവര്‍ത്തനങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്നത് കൃത്രിമമായ ലഹരിയാണ്.
നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളില്‍ പോലും ലഹരിയു‍ടെ കരാളഹസ്തം പിടിമുറുക്കിയിരിക്കുന്നു.പ്രായഭേദമന്യേ സമുഹം ലഹരിക്ക് അടിമപ്പെ‍‍‍ട്ടിരിക്കുന്നു.ഇതിന്റെ അനന്തരഫലം ഏറെ ഭയാനകവും ആശങ്കാവഹവും ആണ്.ഭാവിയുടെ കാവലാളാകേണ്ട കുരുന്ന് കൈകള്‍ ലഹരിയുടെ വഴികള്‍ തേടുന്നത് ഭയത്തോടെയല്ലാതെ എങ്ങനെയാണ് കാണാന്‍ കഴിയുക.പത്രമാധ്യമങ്ങളിലൂടെ മനസ്സിസലാക്കുന്നതും ഇതുതന്നെയാണ്.ലഹരിയുടെ ഉപഭോക്താക്കളില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണെങ്കിലും ലാഭം കൊയ്യുന്നത് വന്‍കിടക്കാരാണ്.എന്നാല്‍ ഇത്തരക്കാരിലേക്ക് നമ്മുടെ നിയമങ്ങള്‍ എത്തുന്നില്ല എന്നത് ഏറെ പരിതാപകരമാണ്.
ലഹരി ഉപയോഗിച്ച് ക്യാന്‍സറിന് അടിമപ്പെടുന്ന ചെറുപ്പക്കാര്‍അനുദിനം വര്‍ദ്ധിക്കുന്നു.ചെറുപ്രായത്തില്‍ തന്നെ മാനസികരോഗികളാകുന്നവര്‍ക്കുപിന്നിലും ലഹരിയുണ്ട്. വാഹനാപകടങ്ങളില്‍ മരണപ്പെടുന്ന യുവാക്കളുടെ എണ്ണത്തോടോപ്പം തന്നെ അതിന് ലഹരി കാരണമാകുന്ന സംഭവങ്ങളും ഏറിവരുന്നു.ഈ അവസരത്തിലാണ് ലഹരി
എന്റെ ചുറ്റും എത്രത്തോളം വ്യപിച്ചി‍‍‍ട്ടുണ്ട്,ലഹരിയെക്കുറിച്ച് അവര്‍ എത്രത്തോളം ബോധവാന്മാരാണ്,ലഹരിക്കെതിരെ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്എന്നിവയെക്കുറിച്ചുള്ള അന്വേഷണം പ്രസക്തമാകുന്നത്.



വേനപ്പാറ,പെരില്ലി,കാട്ടുമുണ്ട പ്രദേശങ്ങളില്‍
സംഘടിപ്പിച്ച റാലി






തിരുവമ്പാടിയില്‍ സംഘടിപ്പിച്ച ഉപവാസ പ്രാര്‍ത്ഥനാ യജ്ഞം