Saturday, November 3, 2012


.ടി.പ്രോജക്ട്
സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതിയും പെണ്‍കുട്ടികളും
വിദ്യാഭ്യാസ ആരോഗ്യ പരിപാലനരംഗങ്ങളില്‍ മുന്‍പന്തിയിലാണെന്നതില്‍ അഭിമാനിക്കുന്ന കേരളം ദിനങ്ങള്‍ കഴിയുന്തോറും ശോഷിച്ചു വരുന്ന കായികക്ഷമതയെ പറ്റി അറിയുന്നില്ല.
 
ഈ വേളയിലാണ്സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതി മലയാളികള്‍ക്ക് മാതൃകയായി ആരംഭം കുറിക്കുന്നത്.സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതിയില്‍ 93% സ്കൂളുകളാണ് പങ്കെടുത്തത്. പത്തുലക്ഷത്തിലധികം പേരും പെണ്‍കുട്ടികള്‍. പക്ഷേ, ഇതില്‍ നൂറു പേര്‍ക്കുമാത്രമാണ് പകുതി മാര്‍ക്കെങ്കിലും നേടി ഞങ്ങള്‍ പൂര്‍ണ ആരോഗ്യവതികളാണെന്ന് പറയാന്‍ സാധിച്ചത്. എന്നാല്‍ ഇവരാരും പൂര്‍ണ ആരോഗ്യവതികളാണെന്ന് തെറ്റിദ്ധരിക്കരുത്. കണക്കനുസരിച്ച് അങ്ങനെയുള്ളവര്‍ ആയിരത്തില്‍ രണ്ടുപേരാണ്. ചുരുക്കി പറഞ്ഞാല്‍ യു.പി ,ഹൈസ്കൂള്‍ ക്ലാസുകളിലായി ശരാശരി ആയിരത്തിലധികം കുട്ടികളില്ലാത്ത കേരളത്തില്‍ ഓരോ വിദ്യാലയത്തില്‍ നിന്നും ചുറുചുറുക്കുള്ള പെണ്‍കുട്ടികളെ കിട്ടണമെങ്കില്‍ പണിപെടേണ്ടി വരും .
 
കേരളത്തിലെ സ്കൂള്‍ കുട്ടികളുടെ കായികക്ഷമതയുടെ അവസ്ഥ

കായിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയ സംസ്ഥാനമാണ് കേരളം.ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങളുടെ നാടായി കേരളം മാറുമെന്ന മുന്നറിയിപ്പുകളാണ് വ്യായാമത്തിലൂടെയും കളികളിലൂടെയും കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന് ഊന്നല്‍ കൊടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. 2007-ല്‍ ആരംഭിച്ച കായികക്ഷമതാ പദ്ധതിയുടെ അടിസ്ഥാനത്തില്‍ കായികവിദ്യാഭ്യാസം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി വിദ്യാഭ്യസ വകുപ്പും സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്ന് വിദ്യാര്‍ത്ഥികളിലെ കായികക്ഷമത പരിശോധന നടത്തി . 1955 വരെ കേരളത്തിലെ സ്കൂള്‍ കുട്ടികളിലെ കായികക്ഷമതാ നിലവാരം അജ്ഞാതമായിരുന്നു. അമേരിക്കന്‍ അലയെന്‍സ് ഹെല്‍ത്ത് ഫിസിക്കല്‍ എഡുക്കേഷന്‍ റിക്രിയേഷന്‍ & ഡാന്‍സ് നടത്തിയആരോഗ്യ സംബന്ധമായ കായികക്ഷമതാ പരിശോധനയുടെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ കുട്ടികളുടെ നിലവാരം, പ്രായം, ലിംഗഭേദം എന്നിവയ്ക്കനുസരിച്ച് വ്യത്യസ്തമായിരിക്കുന്നു. മാത്രവുമല്ല ഹൈസ്ക്കൂള്‍ ക്ലാസുകളിലെ പെണ്‍കുട്ടികളുടെ ഉദരഭാഗത്തെ പേശികളുടെ ശക്തി കുറഞ്ഞു വരുന്നതായും കണ്ടു. കായികക്ഷമതാ ഫിസിക്കല്‍ ടെസ്റ്റുകളായ സിറ്റ് അപ്സ് , സിറ്റ് ആന്റ് റീച്ച് തുടങ്ങിയ കാര്യങ്ങളില്‍ മോശം പ്രകടനം കണ്ടു. ഇത് സൂചിപ്പിക്കുന്നത് ഉദരഭാഗത്തെ പേശിയുടെ കരുത്തില്ലായ്മ അഥവാ ആ ഭാഗത്തിന്റെ അപര്യാപ്തമായ അയവ് ആ വ്യക്തിയില്‍ മുതുകെല്ലിന്റെ കീഴ്ഭാഗത്തും പേശി, അസ്ഥി ഇവ സംബന്ധമായും പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതകളാണ്. ടെസ്റ്റുകള്‍ ഉദര ഭാഗത്തെ പേശികളുടെ കരുത്തും , സ്ഥിരതയും വ്യക്തമായി സൂചിപ്പിക്കുന്നവയാണ്. ഉദരഭാഗത്തെ പേശികള്‍ പ്രാഥമികമായും നട്ടെല്ലിലാണ് വലിയ സ്വാധീനം ചെലുത്തുന്നത്. അതിനാല്‍ ഉദരഭാഗത്തെ പേശികള്‍ക്കുണ്ടകുന്ന മുറുക്കം നട്ടെല്ലിന് കൂടുതല്‍ കരുത്ത് പകരും . അത് ശരീരഘടന നിലനിര്‍ത്താനും സഹായിക്കും . അയഞ്ഞ ഉദരഭാഗത്തെ പേശികളും കുടവയറും ശരീരത്തിന്റെ മോശം ഘടനക്കും കാരണമാകും. കേരളത്തിലെ സ്ത്രീകളെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ കാണിക്കുന്നത് 60 – 70 ശതമാനം സ്ത്രീകള്‍ക്കും നടുവേദന പോലുള്ള പ്രശ്നങ്ങളുണ്ടെന്നാണ്.
ശരിയായ ആരോഗ്യം എല്ലാ പ്രായത്തില്‍ പെട്ടവര്‍ക്കും ആവശ്യമായതിനാല്‍ ആരോഗ്യ സംബന്ധമായ ശാരീരികക്ഷമത കാലാകാലങ്ങളില്‍ പരിശോധിക്കേണ്ടതാണ്. പ്രവര്‍ത്തന നിരതമായ ഒരു ജീവിതശൈലിയുടെ പ്രാധാന്യത്തിന് ഊന്നല്‍ കൊടുക്കുന്നതാണ് കാലാകാലങ്ങളിലുള്ള ഇത്തരം പരിശോധനകള്‍ . ഇതിലൂടെ ശരീരത്തില്‍ കുറഞ്ഞ അളവിലുള്ള കൊഴുപ്പിന്റെ സാന്നിധ്യം ഉയര്‍ന്ന തോതിലുള്ള ഹൃദയ – ശ്വസന പ്രവര്‍ത്തനങ്ങള്‍,വേണ്ടത്ര പേശീബലം , പേശീ സ്ഥിരത ശരീരത്തിന്റെ കീഴ്ഭാഗങ്ങളുടെ അയവ് എന്നിവ ഉറപ്പാക്കാം.കായികക്ഷമതാനിലവാരവും വര്‍ദ്ധിപ്പിക്കാം.







മൂന്നു വര്‍ഷത്തെ പെണ്‍കുട്ടികളുടെ കായികക്ഷമതയുടെ നിലവാരം പരിശോധിക്കുമ്പോള്‍ 2010 – ല്‍ ഉണ്ടായിരുന്ന കായികക്ഷമത2012-ല്‍ എത്തുമ്പോഴേക്കും വളരെ കുറയുന്നതായി കാണാം. ,ബി ഗ്രേഡുകള്‍ കുറഞ്ഞിരിക്കുന്നു.ആശാവഹമായ ഏകകാര്യം E ഗ്രേഡുകള്‍ കുറയ്ക്കാന്‍ കഴിഞ്ഞു എന്നതു മാത്രമാണ്.

No comments:

Post a Comment